പറന്നു കളയുമോ എന്ന പേടിയില്‍
ആകാശത്തെക്കുറിച് ഒന്നും പഠിപ്പിച്ചില്ല.
കാണാന്‍ ഓടിപ്പോയാലോ എന്നോര്‍ത്ത്
ചരിത്രം കടന്നുവന്ന വഴികളില്‍ തിരി തെളിയിച്ചില്ല.
കരഞ്ഞ് കണ്ണ് കലങ്ങി ഇളംമൊഴികള്‍ മുഷിഞ്ഞ്
തളര്‍ന്നു പോകുമോ എന്ന ആധിയില് ജീവിതം
പേറുന്ന നോവുകളെ പരിചയപ്പെടുത്തിയില്ല.
ഏത് നേരത്തും പരന്നുപോകാവുന്ന
നാലു ചുവരുകള്‍ക്കുള്ളില്‍ ,കാലുകള്‍
കുഴഞ്ഞാടുന്ന മരബെന്ജിനു മീതെ ഒച്ചയനക്കങ്ങളേതുമില്ലാതെ ഒരു ഇരുത്തം മാത്രം .
എത്രയോ മാസങ്ങളിലെ സിലബസ്
തോളോട് തോളുരുമ്മി ഒന്നാടിരസിക്കാന്‍ പോലും വിട്ടില്ലല്ലോ ഞാനീ പിഞ്ചു പൈതങ്ങളെ.
തലയെണ്ണാന് വരുമ്പോള്‍ തെറ്റിക്കുറഞ്ഞ് പണിപോയാലോ?
ഇനി ഓരോ കുട്ടിയും അച്ചടക്കമുള്ള ഓരോ അരിമണിയാവുമോ ?
(ജിനേഷ് മടപ്പള്ളി )
No comments:
Post a Comment