സരള,ശാരദ,സൈനബ
അവസാനം കാണ്മാനില്ലാത്തതു
ഇവരാണത്രെ.
വെളുപ്പിനിറങ്ങിയവള്‍,
ഉച്ചക്കു തയ്യലിനു പോയവള്
വൈകീട്ടു ചന്തക്കു പോയവള്‍
ഇറങ്ങിയ സമയമിങ്ങനെതരം തിരിച്ചിട്ടും
ആരും തിരിച്ചെത്തിയിട്ടില്ല.
ഡ്രൈവറാണത്രെ കാമുകന്‍,
പാറപ്പണിക്കാരന്‍ തമിഴന്‍ നോക്കിച്ചിരിച്ചത്രെ..
കുപ്പിവളക്കാരനോടു കിന്നാരം പറഞ്ഞത്രെ...
കേസുപുസ്തകം മറിച്ചിട്ടും
വീണ്ടും പേരു ചേര്‍ത്തും
ഏമാന്മാര്‍ കേസിനൊരുതുമ്പുതപ്പി,
ഒടുക്കം പറഞ്ഞൂ..
വിറ്റുപോയിട്ടുണ്ടാവും ചന്തകളില്‍
തീരത്തു വീര്‍ത്തടിഞ്ഞീട്ടുണ്ടാവും
തിരിച്ചറിയാതെ....
വിതുമ്പിക്കരഞ്ഞൂ അമ്മമാര്
പെറ്റവര്‍ക്കറിയാം നൊമ്പരം
പെണ്ണൊരുത്തി പടിയിറങ്ങിപ്പോയതിന്റെ..
ഷൈലജ,നഫീസ,....
കാണാതയതല്ല
കണ്ടവരെയാണത്രെകാണാതായതു
No comments:
Post a Comment